Popular Blog Series

Recent Blogs

ദശാബ്ദത്തിലെ മികച്ച താരം വിരാട് കോലി
കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്സ് പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുത്തതും കോലിയെയാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ എല്ലിസ് പെറിയാണ് ദശാബ്ദത്തിലെ മികച്ച വനിതാതാരം. ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച ട്വന്റി 20 താരം.
blog image

StudyatChanakya Admin

Jan 05

6:45

കവയിത്രി സുഗതകുമാരി അന്തരിച്ചു
കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു. ജീവിതത്തിലെ പച്ചയായ യാഥാർഥ്യങ്ങളാണ് ആ കവിതകളിൽ നിറഞ്ഞത്. പ്രകൃതിയെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ചിരുന്നു സുഗതകുമാരി. പ്രകൃതി അപകടത്തിലാകുമെന്നുറപ്പുള്ള സന്ദർഭങ്ങളിലെല്ലാംഅവർ കൃത്യമായ ഇടപെടലുകൾ നടത്തി. സൈലന്റ് വാലി സമരത്തിലും മറ്റും അവർ മുന്നണി പോരാളിയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. സംസ്ഥാനവനിത കമ്മിഷന്‍ അധ്യക്ഷ, തളിര് മാസികയുടെ പത്രാധിപര്‍, തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2006ൽ പത്മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും 2013 […]
blog image

StudyatChanakya Admin

Jan 05

6:37

ഗുരുവായൂർ ക്ഷേത്രത്തിന്റെ കൂത്തമ്പലത്തിന് യുനെസ്കോ ഏഷ്യാ പസഫിക് പുരസ്‌കാരം
ഗുരുവായൂർ ക്ഷേത്രത്തിന്റെ നവീകരിച്ച കൂത്തമ്പലത്തിന് യുനെസ്കോ ഏഷ്യാ പസഫിക് പുരസ്‌കാരം ലഭിച്ചു. ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് രാജ്യന്തരതലത്തിൽ നൽകുന്ന പുരസ്കാരമാണിത്. കോപ്പർ കോട്ടിംഗ്, മരങ്ങളിൽ അടിച്ചിരുന്ന ഇനാമൽ മാറ്റി പരിസ്ഥിതിക്ക് അനുയോജ്യമായ ചായംപൂശൽ, കരിങ്കല്ലിന്റെ കേടുപാടുകൾ തീർക്കൽ, നിലം ശരിയാക്കൽ, മരത്തിന്റെ കേടുപാടുകൾ തീർക്കൽ, ശാസ്ത്രീയമായ വൈദ്യുതി ലൈറ്റിംഗ് സംവിധാനങ്ങൾ തുടങ്ങിയവയാണ് പുതുതായി ചെയ്തത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച്, എന്നാൽ പരാരമ്പര്യത്തനിമ കൈവിടാതെ ആയിരുന്നു നിർമാണം. ഒരു കോടിയോളം രൂപയാണ് ഇതിനായി ചെലവിട്ടത്.
blog image

StudyatChanakya Admin

Jan 05

4:54

ഡ്രൈവറില്ലാത്ത മെട്രോ ഡൽഹിയിൽ
ഇന്ത്യയിൽ ആദ്യമായി ഡ്രൈവറില്ലാത്തെ മെട്രോ സർവീസിന് ഡൽഹിയിൽ തുടക്കമായി. ജനക്പുരി വെസ്റ്റ്- ബൊട്ടോണിക്കല്‍ ഗാര്‍ഡന്‍ മെജന്ത ലെയ്നിലാണു ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് നടത്തുന്നത്. ആധുനിക സിഗ്‌നല്‍ സംവിധാനമായ കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) ഏര്‍പ്പെടുത്തിയിട്ടുളള പാതകളിലാണ് ഡ്രൈവറില്ലാതെ മെട്രോ സര്‍വീസ് നടത്താന്‍ സാധിക്കുക. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സംവിധാനവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എവിടെ നിന്നുമുള്ള റുപേ ഡെബിറ്റ് കാർഡുകൾ മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്. ഡൽഹിയിലെ എയർപോർട്ട് എക്സ്പ്രസ് ലൈനിലാണ് […]
blog image

StudyatChanakya Admin

Jan 05

4:51

ലോകത്തിന്റെ ആഘോഷങ്ങൾ
ക്രിസ്മസും പുതുവർഷവും. അടുത്തടുത്ത ദിവസങ്ങളിൽ വരുന്നതും ലോകമെമ്പാടും കൊണ്ടാടുന്നതുമായ രണ്ട് ആഘോഷങ്ങളാണ്. എന്നാൽകൊറോണ ഭീതിയിൽ ഈ വർഷത്തെ ഈ രണ്ട് ആഘോഷങ്ങളും നിറം കെട്ടുപോയി. ആഘോഷങ്ങൾക്കൊപ്പം ഒട്ടേറെ ആചാരങ്ങളും വിശ്വാസങ്ങളും ഇവയോട് ചേർന്നു കിടക്കുന്നു. അവയിൽ ചിലത് പരിചയപ്പെടാം. പുതുവത്സര കഥകൾ ഏതാണ്ട് 5000 വർഷം പഴക്കമുള്ള ഒരു ആഘോഷം! അതാണ് പുതുവത്സരം. മെസപ്പോട്ടെമിയ. പേർഷ്യ എന്നിവിടങ്ങളിൽനിന്ന് ഇതിന്റെ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. വർഷത്തിലെ പല ദിവസങ്ങളിൽ ആയിരുന്നു പലയിടത്തും പുതുവർഷാഘോഷം. പണ്ട് മാർച്ച് ഒന്ന്, ജനുവരി 20, […]
blog image

StudyatChanakya Admin

Jan 05

4:44

LOAD MORE

Popular Blogs