
StudyatChanakya Admin
Jan 05,2021
4:54pm
ഗുരുവായൂർ ക്ഷേത്രത്തിന്റെ നവീകരിച്ച കൂത്തമ്പലത്തിന് യുനെസ്കോ ഏഷ്യാ പസഫിക് പുരസ്കാരം ലഭിച്ചു. ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് രാജ്യന്തരതലത്തിൽ നൽകുന്ന പുരസ്കാരമാണിത്. കോപ്പർ കോട്ടിംഗ്, മരങ്ങളിൽ അടിച്ചിരുന്ന ഇനാമൽ മാറ്റി പരിസ്ഥിതിക്ക് അനുയോജ്യമായ ചായംപൂശൽ, കരിങ്കല്ലിന്റെ കേടുപാടുകൾ തീർക്കൽ, നിലം ശരിയാക്കൽ, മരത്തിന്റെ കേടുപാടുകൾ തീർക്കൽ, ശാസ്ത്രീയമായ വൈദ്യുതി ലൈറ്റിംഗ് സംവിധാനങ്ങൾ തുടങ്ങിയവയാണ് പുതുതായി ചെയ്തത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച്, എന്നാൽ പരാരമ്പര്യത്തനിമ കൈവിടാതെ
ആയിരുന്നു നിർമാണം. ഒരു കോടിയോളം രൂപയാണ് ഇതിനായി ചെലവിട്ടത്.