
StudyatChanakya Admin
Jan 05,2021
4:51pm
ഇന്ത്യയിൽ ആദ്യമായി ഡ്രൈവറില്ലാത്തെ മെട്രോ സർവീസിന് ഡൽഹിയിൽ തുടക്കമായി. ജനക്പുരി വെസ്റ്റ്- ബൊട്ടോണിക്കല്‍ ഗാര്ഡന് മെജന്ത ലെയ്നിലാണു ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് നടത്തുന്നത്. ആധുനിക സിഗ്നല്‍ സംവിധാനമായ കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് (സിബിടിസി) ഏര്‍പ്പെടുത്തിയിട്ടുളള പാതകളിലാണ് ഡ്രൈവറില്ലാതെ മെട്രോ
സര്‍വീസ് നടത്താന്‍ സാധിക്കുക. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സംവിധാനവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എവിടെ നിന്നുമുള്ള റുപേ ഡെബിറ്റ് കാർഡുകൾ മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്. ഡൽഹിയിലെ എയർപോർട്ട് എക്സ്പ്രസ് ലൈനിലാണ് തുടക്കത്തിലിത് നടപ്പാക്കുക.