
StudyatChanakya Admin
Jan 05,2021
6:45pm
കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര് ഗാരിഫീല്‍ഡ് സോബേഴ്സ് പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുത്തതും കോലിയെയാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം
മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ എല്ലിസ് പെറിയാണ് ദശാബ്ദത്തിലെ മികച്ച വനിതാതാരം. ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച ട്വന്റി 20 താരം.