blog image

StudyatChanakya Admin

Jul 05,2021

6:04pm

തിരുവനന്തപുരം മൃഗശാലയിലെ അനിമൽ കീപ്പർ  രാജവെമ്പാലയുടെ കടിയേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണു നാം കേട്ടത്. കൂടു വൃത്തിയാക്കുന്നതിനിടെയാണു  കാട്ടാക്കട സ്വദേശി ഹർഷാദ് (45) മരിച്ചത്. നാഗ, നീലു, കാർത്തിക് എന്നിങ്ങനെ മൂന്നു രാജവെമ്പാലകളാണ് മൃഗശാലയിൽ ഉള്ളത്. ഇതിൽ കാർത്തിക് എന്ന ആൺ രാജവെമ്പാലയാണു ഹർഷാദിനെ കടിച്ചത്. രാജവെമ്പാല കടിച്ച് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന മരണമാണു തിരുവനന്തപുരം മൃഗശാലയിലേത്. 

പേരു സൂചിപ്പിക്കുമ്പോലെ വിഷത്തിന്റെ കാര്യത്തിൽ രാജാവാണു രാജവെമ്പാല. ഒറ്റ കടിയിൽ 20 പേരെ കൊല്ലാനുള്ള വിഷം ഉൽപാദിപ്പിക്കാൻ കഴിയും. അതായത് ഒരു കടിക്ക് ആനയെ കൊല്ലാനുള്ള ശേഷിയുണ്ടെന്നു ചുരുക്കം. കടിയേറ്റാൽ ശരാശരി മനുഷ്യൻ  6 മുതൽ 15 മിനുറ്റുകൾക്കുള്ളിൽ മരിക്കും. ന്യൂറോടോക്സിൻ ഗണത്തിൽ പെടുന്ന വിഷമാണ് ഇവ പുറപ്പെടുവിക്കുന്നത്. കണ്ണുകൾക്കു പുറകിലുള്ള ഉമിനീർഗ്രന്ഥിയിൽ നിന്നാണ് വിഷം ഉൽപാദിപ്പിക്കപ്പെടുക. മനുഷ്യന്റെ ശ്വസനവുമായി ബന്ധപ്പെട്ട നാഡീവ്യൂഹത്തെയാണു ഇതു ബാധിക്കുന്നത്.  വിഷബാധയേറ്റാൽ  കാഴ്ച മങ്ങൽ, തലചുറ്റൽ, ശ്വാസമുട്ടൽ എന്നിവ ഉണ്ടാകും. മിനുറ്റുകൾക്കുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യും. കടിയേറ്റാൽ ഉടനടി വെന്റിലേറ്റർ സൌകര്യമുള്ള ആശുപത്രിയിൽ എത്തിച്ചാലെ രക്ഷപ്പെടൂ. എന്നാൽ പലപ്പോഴും ഇത് അപ്രായോഗികമാണ്. 

രാജവെമ്പാലയുടെ വിഷത്തിനെതിരെയുള്ള ആന്റിവെനം നിലവിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നില്ല. വൻചെലവാണ് ഇതിനു കാരണം. മാത്രമല്ല രാജ്യത്ത് രാജവെമ്പാലയുടെ കടിയേറ്റ സംഭവങ്ങൾ കുറവാണ്. (കർണാടകയിലെ ഒരു പാമ്പുപിടിത്തക്കാരൻ ഒന്നരവർഷം മുൻപ് മരിച്ചതാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.) ഹിമാചൽ പ്രദേശിലെ സെൻട്രൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻപ് ആന്റിവെനം ഉൽപാദിച്ചിരുന്നു. നിലവിൽ തായ് ലൻഡിലെ സായോബാബ ഇൻസ്റ്റിട്ട്യൂട്ട് ആന്റിവെനം ഉൽപാദിപ്പിക്കുന്നുണ്ട്. 

Ophiophagus Hannah എന്നാണു രാജവെമ്പാലയുടെ ശാസ്ത്ര നാമം. മൂർഖൻ പാമ്പിന്റെ വർഗത്തിൽ പെട്ട Elapidae കുടുംബാംഗമാണ്. എന്നാൽ മൂർഖൻ പാമ്പുകളെ പോലെ പത്തി വിടർത്തുവാൻ കഴിയുമെന്നതൊഴിച്ചാൽ മൂർഖനുമായി കാര്യമായ സാമ്യമില്ല. ഇതിന്റെ ഫണം മൂർഖന്റെ പോലെ വട്ടത്തിലല്ല, നീണ്ടതാണ്.  അടിഭാഗം ഇളംമഞ്ഞയും കറുപ്പും കലർന്ന് അകലമുള്ളപട്ടകളായിട്ടാണു കാണപ്പെടുക. ശരീരത്തിൽ മിനുസമേറിയ ചെതുമ്പലുമുണ്ട്. പൂർണ്ണവളർച്ചയെത്തിയാൽ ആറു മീറ്ററോളം നീളം വയ്ക്കും. 20 വയസാണു ശരാശരി ആയുസ്. 

തെക്കുകിഴക്കൻ ഏഷ്യയിലാണ് രാജവെമ്പാല അധികം കാണപ്പെടുന്നത്. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക, ഒഡിഷ, അസാം എന്നീ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളിലാണ് ഇവയെ ഇന്ത്യയിൽ അധികം കാണാറ്.   നിത്യഹരിതവനങ്ങളിലാണ് ഇവയുടെ പ്രധാന ആവാസവ്യവസ്ഥ. വനാന്തരങ്ങളിലും അണക്കെട്ടിന്റെ പരിസരങ്ങളുലുമാണു പൊതുവെ കാണപ്പെടുക. അപൂർവമായി ജനവാസമേഖലയിൽ കാണാറുണ്ട്. 

പൊതുവെ ശാന്തപ്രകൃതക്കാരാണ്. പ്രകോപിപ്പിച്ചാൽ മാത്രമേ ആക്രമിക്കാറുള്ളു. മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ പ്രധാന ആഹാരം. ഇരയെ വിഷം പ്രയോഗിച്ചു കീഴ്‌പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണു രീതി.  പകൽ സമയത്താണു മുഖ്യമായും ഇരതേടൽ. വയർ നിറയെ ആഹരിച്ചുകഴിഞ്ഞാൽ ദിവസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും. 

സാധാരണ പാമ്പുകൾ മറ്റു ജീവികളുടെ മാളങ്ങളാണു വസിക്കാനായി തിരഞ്ഞെടുക്കുക. എന്നാൽ രാസവെമ്പാല ഈ കാര്യത്തിൽ തികച്ചും വ്യത്യസ്തരാണ്. സ്വന്തമായി കൂടു നിർമിച്ചു ജീവിക്കുന്നവരാണ് ഇക്കൂട്ടർ. കരിയിലയും ചുള്ളി കമ്പുകളും മണ്ണും ഉപയോഗിച്ചാണ് കൂടു നിർമാണം. മുട്ടയിടുന്നതും വിരിയുന്നതും എല്ലാം ഇവിടെ തന്നെ. 20 മുതൽ 50 മുട്ടകൾ വരെ പെൺരാജവെമ്പാല ഇടും. ഈ സമയത്ത് ഇവർ വളരെ അപകടകാരിയാണ്. സാധാരണയായി 60 മുതൽ 80 ദിവസം വരെ വേണം മുട്ടകൾ വിരിയാൻ.  കൂടിനോടു ചുറ്റിപറ്റി ആൺരാജവെമ്പാലയും ഉണ്ടാകും. 

വംശനാശം നേരിടുന്ന പട്ടികയിൽ ഉൾപ്പെട്ട ജീവികളാണിവ. വനനശീകരണത്തിന്റെയും മറ്റും ഇവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നു.  തൊലിക്കും ഭക്ഷ്യ വസ്തുക്കൾക്കും മരുന്നിന്റെ ആവശ്യത്തിനുമായി മനുഷ്യൻ ഇവയെ ധാരാളമായി വേട്ടയാടാറുണ്ട്.

Popular Blogs

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
blog image

StudyatChanakya Admin

Jul 29

5:35

കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
blog image

Vidya Bibin

Jul 29

4:34

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
blog image

StudyatChanakya Admin

Jul 22

3:42