blog image

StudyatChanakya Admin

Jul 05,2021

6:02pm

1885 ജൂലൈ നാലിനാണ് സംഭവം. ജോസഫ് മെയ്സ്റ്റർ എന്ന ഒമ്പതു വയസുള്ള ഫ്രഞ്ചുകാരൻ പയ്യന് പട്ടി കടിയേറ്റത് .പേപ്പട്ടിയാണെന്നു മനസിലായതോടെ കുട്ടിയുടെ മാതാപിതാക്കൾ കണ്ണീരിലായി. പേവിഷബാധയ്ക്ക് അക്കാലത്ത് മരുന്നൊന്നും ലഭ്യമായിരുന്നില്ല. നരകയാതന അനുഭവിച്ച് മരിക്കുക. ഇതു മാത്രമാണ് പേവിഷബാധയേറ്റാൽ പോംവഴി. എന്നാൽ തങ്ങളുടെ മകനെ മരണത്തിനു വിട്ടു കൊടുക്കാൻ ജോസഫിന്റെ മാതാപിതാക്കൾ തയാറായില്ല. അവസാനത്തെ പ്രതീക്ഷ എന്നവണ്ണം അവർ തീരുമാനമെടുത്തു. ലൂയി പാസ്ചറെ സമീപിക്കുക. 

എമിലി റൂക്സ് എന്ന സുഹൃത്തിനോടൊപ്പം ചേർന്ന് ലൂയി പാസ്ചർ പേവിഷത്തിനെതിരെ ഗവേഷണം  നടത്തുന്ന കാലമായിരുന്നു അത്. പേവിഷബാധ അഥവാ റാബിസ് മൂലം അക്കാലത്ത് ജീവൻ നഷ്ടപ്പെട്ടിരുന്നവർ നിരവധി. നായ്ക്കൾ മാത്രമല്ല രോഗം പരത്തിയിരുന്നത്. എലി, റാക്കൂൺ, അണ്ണാൻ തുടങ്ങിയ പല ജീവികൾ വഴി രോഗം വ്യാപിക്കുന്നുണ്ടായിരുന്നു. 

പേവിഷത്തിനെതിരെ  1880 മുതൽ ആരംഭിച്ച ഗവേഷണം തുടരുകയായിരുന്നു പാസ്ചർ.

രോഗാണുക്കള്‍ മൂലമാണ് രോഗമുണ്ടാകുന്നതെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് അദ്ദേഹം. വൈറസിനെ ദുർബലപ്പെട്ടുത്തി ശരീരത്തിൽ കുത്തിവച്ചാൽ അതിനെ ചെറുക്കാനുള്ള സംവിധാനങ്ങൾ ശരീരം തന്നെ ഒരുക്കും. ഇതായിരുന്നു പാസ്ചറിന്റെ സിദ്ധാന്തം. അക്കാലത്തെ പല ശാസ്ത്രജ്ഞമാർക്കും പാസ്റ്ററെ അംഗീകരിക്കാൻ തയാറായില്ല. എന്നാൽ അദ്ദേഹം തന്റെ ഗവേഷണം തുടർന്നു. മാത്രമല്ല വേവിഷബാധയേറ്റ മുയലുകളിലും നിന്നും മറ്റും വൈറസിനെ ശേഖരിച്ച് ദുർബലപ്പെടുത്തി വാക്സിനുണ്ടാക്കി. നായ്ക്കളിലും മറ്റും പരീക്ഷിച്ച് ഫലപ്രാപ്തി കണ്ടെത്തിയിരുന്നെങ്കിലും വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചിരുന്നില്ല. 

ഈ സമയത്താണ് ജോസഫിന് നായയുടെ കടി ഏൽക്കുന്നത്.  കുഞ്ഞിനെ നഷ്ടപ്പെടുന്നവരുടെ ദുഖം മറ്റാരേക്കാളും പാസ്ചറിനറിയാമായിരുന്നു. പല ഗവേഷകരും എതിർത്തെങ്കിലും അദ്ദേഹം സധൈര്യം ആ തീരുമാനമെടുത്തു. അങ്ങനെ 1885  ജൂലൈ 6നു ജോസഫിന്റെ ശരീരത്തിൽ വാക്സിൻ കുത്തിവയ്ക്കപ്പെട്ടു.  

പിന്നീട് നടന്നത് ചരിത്രം. പേവിഷബാധയേൽക്കാതെ ജോസഫ് മെയ്സ്റ്റർ രക്ഷപ്പെട്ടു. ഈ സംഭവത്തോടെ ലൂയി പാസ്ചർ ലോകപ്രശസ്തിയിലേക്കുയർന്നു. എന്നാൽ ഇതിനു മുൻപു ഏറെ പ്രസിദ്ധനായിരുന്നു പാസ്ചർ. റാബിസിനെതിരെ വാക്സിൻ കണ്ടുപിടിക്കുന്നതിനു മുൻപ് അദ്ദേഹം കോഴിക്കു വരുന്ന ചിക്കൻ കോളറ എന്ന രോഗത്തിനു മരുന്നു കണ്ടെത്തിയിരുന്നു. ആന്ത്രാക്സിനു മരുന്നു കണ്ടെത്തിയതും ഇദ്ദേഹമാണ്. ബാക്ടീരിയ മൂലം പട്ടുനൂൽ പുഴുക്കളെ ബാധിക്കുന്ന രോഗത്തിനും പാസ്റ്റർ പരിഹാരം കണ്ടെത്തി. 

1822 ഡിസംബർ 27 ന് ഫ്രാൻസിലെ ഡോളിലായിരുന്നു പാസ്ചറുടെ ജനനം. ചെറുപ്പത്തിൽ ചിത്രരചനയിലായിരുന്നു കമ്പം. പിന്നീട് ഭാഷയിലും സയൻസിലും ബിരുദം നേടി. സയൻസിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയതിനെ തുടർന്ന് ഭൗതികശാസ്ത്രത്തിൽ പ്രൊഫസറായി നിയമിതനായി. 1849-ൽ മേരി ലോറന്റിനെ വിവാഹം ചെയ്തു. അഞ്ച് മക്കൾ ഉണ്ടായെങ്കിലും മൂന്നു കുട്ടികൾ ടൈഫോയിഡ് ബാധിച്ച് മരണപ്പെട്ടു. ഈ ദുരന്തമാകാം പിൽക്കാലത്ത് പകർച്ചവ്യാധികൾക്കെതിരെ പോരാടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സയൻസ്, ടെക്നോളജി, മെഡിസിൻ തുടങ്ങിയ മേഖലകളിൽ തൊട്ടതെല്ലാം പൊന്നാക്കിയ ആ പ്രതിഭ 1895 സെപ്റ്റംബർ 28ന് അന്തരിച്ചു. 

ലൂയി പാസ്ചറിനെ പലരും അറിയുന്നത് പാസ്ചറൈസേഷൻ എന്ന പ്രക്രിയ കണ്ടെത്തിയത്തിന്റെ പേരിലാണ്. ആ സംഭവം ഇങ്ങനെ. വീഞ്ഞ്, ബിയർ നിർമാണത്തിന് ഏറെ പ്രശസ്തമായിരുന്നു അക്കാലത്ത് ഫ്രാൻസ്. എന്നാൽ വീഞ്ഞ് എളുപ്പം പുളിച്ചു പോകുന്നതു മൂലം വ്യവസായം അന്ന് തകർച്ചയുടെ വക്കിലായിരുന്നു. ഇതിനു പരിഹാരം കാണാൻ ഫ്രാൻസിലെ ഭരണാധികാരി പാസ്ചറിനു നിർദേശം നൽകി.  സൂഷ്മജീവികളുടെ പ്രവർത്തനഫലമായാണ് പുളിപ്പിക്കൽ എന്ന പ്രക്രിയ നടക്കുന്നതെന്ന് അദ്ദേഹം മനസിലാക്കി. 50-60 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാൽ സൂഷ്മജീവികൾ നശിച്ചു പോകുമെന്ന പാസ്റിന്റെ കണ്ടെത്തൽ  വീഞ്ഞു വ്യവസായത്തിനു പുതു ജീവൻ നൽകി. പാൽ വ്യവസായ രംഗത്തും ഉപയോഗിക്കുന്ന രീതിയാണ് പാസ്ചറൈസേഷൻ. 

പാസ്റ്ററിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥാപനമാണ് ഫ്രാൻസിലെ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്. പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണിത്. 1887ലാണ് പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടത്. തന്റെ മരണം വരെ ഈ സ്ഥാപനത്തിൽ കെയർടേക്കർ ആയി ജോലി നോക്കി ലൂയി പാസ്ചറോട് ആദരവ് കാണിച്ച ഒരു വ്യക്തിയുണ്ട്. മറ്റാരുമല്ല  ജോസഫ് മെയ്സ്റ്റർ തന്നെ.

Popular Blogs

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
blog image

StudyatChanakya Admin

Jul 29

5:35

കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
blog image

Vidya Bibin

Jul 29

4:34

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
blog image

StudyatChanakya Admin

Jul 22

3:42