blog image

StudyatChanakya Admin

Jan 05,2021

4:44pm

ക്രിസ്മസും പുതുവർഷവും. അടുത്തടുത്ത ദിവസങ്ങളിൽ വരുന്നതും ലോകമെമ്പാടും കൊണ്ടാടുന്നതുമായ രണ്ട് ആഘോഷങ്ങളാണ്. എന്നാൽകൊറോണ ഭീതിയിൽ ഈ വർഷത്തെ ഈ രണ്ട് ആഘോഷങ്ങളും നിറം കെട്ടുപോയി. ആഘോഷങ്ങൾക്കൊപ്പം ഒട്ടേറെ ആചാരങ്ങളും വിശ്വാസങ്ങളും ഇവയോട് ചേർന്നു കിടക്കുന്നു. അവയിൽ ചിലത് പരിചയപ്പെടാം.

പുതുവത്സര കഥകൾ

ഏതാണ്ട് 5000 വർഷം പഴക്കമുള്ള ഒരു ആഘോഷം! അതാണ് പുതുവത്സരം. മെസപ്പോട്ടെമിയ. പേർഷ്യ എന്നിവിടങ്ങളിൽനിന്ന് ഇതിന്റെ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. വർഷത്തിലെ പല ദിവസങ്ങളിൽ ആയിരുന്നു പലയിടത്തും പുതുവർഷാഘോഷം. പണ്ട് മാർച്ച് ഒന്ന്, ജനുവരി
20, ഫെബ്രുവരി 21 തുടങ്ങിയ ദിവസങ്ങളൊക്കെ പുതുവത്സര ദിനമായി വന്നിട്ടുണ്ട്. ജപ്പാനിലെ ഏറ്റവും പ്രധാന അവധിദിനങ്ങളിൽ ഒന്നാണ് ജനുവരി ഒന്ന്. പുതുവർഷപ്പിറവിയിൽ തോഷിഗമി സമ എന്ന ദേവത എല്ലാ വീടുകളും സന്ദർശിക്കും എന്നൊരു വിശ്വാസം അവർക്കുണ്ട്. ഉള്ളിൽ പണം ഒളിപ്പിച്ചുവച്ച കൊച്ചുകൊച്ചു സമ്മാനങ്ങൾ പുതുവർഷദിനത്തിൽ ജപ്പാൻകാർ കുട്ടികൾക്ക് നൽകുന്നു. ഇത് ഒടോഷിഡാമ എന്നറിയപ്പെടുന്നു. ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാനിൽ ഫെബ്രുവരിയിലോ മാർച്ചിലോ ആണ് പരമ്പരാഗത രീതിയിലുള്ള പുതുവർഷാഘോഷം നടക്കുക. പോയവർഷത്തിലെ ദുഷ്ടശക്തികളെ തുരത്താൻ പരമ്പരാഗത
ആഘോഷങ്ങളോടെയാണ് ഇവർ പുതുവർഷം ആഘോഷിക്കുന്നത്. ആളുകളുടെ ദേഹത്തേക്ക് വെള്ളം ചീറ്റി തെറുപ്പിച്ചുകൊണ്ടുള്ള ആഘോഷത്തോടെയാണ് തായ്ലാണ്ടുകാർ പുതുവർഷം ആഘോഷിക്കുക. മണ്ണുകൊണ്ട് സ്തൂപമുണ്ടാക്കി അലങ്കരിക്കുന്ന ഒരു ആഘോഷം
ലവോസിലുണ്ട്. ആരുടെയെങ്കിലും കൂട്ടുപിടിച്ച് മണലുകൊണ്ട് സ്തൂപം ഉണ്ടാക്കിയാൽ അവർ വർഷം മുഴുവൻ കൂട്ടുകാരായിരിക്കും എന്നാണ് വിശ്വാസം. പുതുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗംഭീര വെടിക്കെട്ട് നടക്കുന്ന സ്ഥലമാണ് ചൈന. പടക്കം പൊട്ടുമ്പോൾ ദുഷ്ടശക്തികൾ പേടിച്ചോടും എന്നാണ് വിശ്വാസം. ഡ്രാഗൺ ഡാൻസും ലയൺ
ഡാൻസും ചൈനയിൽ പുതുവത്സരത്തോട് അനുബന്ധിച്ചു നടക്കാറുണ്ട്.

ക്രിസ്മസം സന്താക്ളോസുംനക്ഷത്രം തൂക്കിയും പുൽക്കൂടൊരുക്കിയും ക്രിസ്തുദേവന്റെ ജൻമദിനം ആഘോഷിക്കുമ്പോൾ നാം കാത്തുകാത്തിരിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്.
ചുവപ്പും വെള്ളയും നിറമുള്ള കുപ്പായമണിഞ്ഞ് കൂർത്ത തൊപ്പി ധരിച്ച് സഞ്ചി നിറയെ സമ്മാനവുമായി ഡിസംബറിലെ തണുപ്പുള്ള രാത്രികളിൽ എത്തുന്ന കുട്ടികളുടെ സ്വന്തം സാന്താക്ലോസ്. കരോൾ പാടി ബാൻഡിന്റെ അകമ്പടിയോടെയുള്ള ആ വരവ് ക്രിസ്തുമസ് കാലത്തെ തിളങ്ങുന്ന കാഴ്ചയാണ്.

വിശുദ്ധനായ നിക്കോളസ്

സാന്താക്ലോസ് ക്രിസ്തുമസ് നാളുകളിൽ വീടിന്റെ ചിമ്മിനിയിലൂടെ സമ്മാനങ്ങൾ ഇട്ടു കൊടുക്കമെന്നാണ് ഐതിഹ്യം. മൂന്നാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ (ഇന്നത്തെ തുർക്കി) ജീവിച്ചിരുന്ന വിശുദ്ധ നിക്കോളസ് എന്ന ബിഷപ്പാണ് പിന്നീട് സാന്റാക്ലോസായി മാറിയത്. പാവപ്പെട്ടവരോട് കരുണ കാണിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.തന്റെ സമ്പാദ്യങ്ങൾ
മുഴുവൻ സാമുഹിക സേവനത്തിനാണ് അദ്ദേഹം ചെലവിട്ടിരുന്നത്. അർഹതയുള്ളവർക്ക് രഹസ്യമായി സമ്മാനങ്ങൾ എത്തിക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ തിരുന്നാൾ കൊണ്ടാടുന്നത്. ഇതിന്റെ തലേ സായാഹ്നത്തിൽ ഇദ്ദേഹം ഓരോ വീട്ടിലും എത്തി നല്ലവരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഈ വിശ്വാസം ഏറ്റെടുത്തവരിൽ പ്രധാനികൾ ആയിരുന്നു ഡച്ചുകാർ. സാന്താക്ലോസിനെ സമ്മാനങ്ങൾ വാരിവിതറുന്ന വ്യക്തിയായി ചിത്രീകരിച്ചത്
ഇവരാണ്. സെന്റ് നിക്കോളാസിന്റെ ഡച്ച് പദമായ സിന്റർക്ലാസിൽ (Sinterklaas) നിന്നാണ് സാന്താക്ലോസ് എന്ന വാക്കുണ്ടായത് തന്നെ. സമ്മാനങ്ങൾ നൽകുന്നയാൾ എന്നാണ് അർഥം. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയിൽ സെന്റ് നിക്കോളാസിന്റെ തിരുന്നാൾ ആഘോഷിച്ചു തുടങ്ങിയത്. പിന്നീട് അത് അമേരിക്കൻ-യൂറോപ്യൻ പാരമ്പര്യത്തിന്റെ ഭാഗമായി തന്നെ മാറി.
റെയിൻഡിയറും സാന്താക്ലോസും അമേരിക്കയിലെയും യൂറോപ്യൻ നാടുകളിലെയും വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയിൽ റെയിൻ ഡിയറുകൾ വലിക്കുന്ന
വണ്ടിയിലാണ് സാന്താക്ലോസ് എത്തുന്നത്. ഇന്നു കാണുന്ന തരത്തിലുള്ള സാന്താക്ലോസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ക്ലെമന്റ് സി. മൂർ 1822ൽ എഴുതിയ A Visit from Saint Nicholas എന്ന കവിതയിലാണ്. എട്ട് റെയിൻഡിയറുകൾ വലിക്കുന്ന തെന്നു വണ്ടിയിലാണ് സാന്താക്ലോസ്
വായുവിലൂടെ സഞ്ചരിക്കുന്നത്. Dasher, Dancer, Prancer, Vixen, Comet, Cupid, Dunder, Blixem എന്നിങ്ങനെയാണ് റെയിൻഡിയറുകളുടെ പേരുകൾ. സാന്താക്ലോസ് ചിമ്മിനിയിലൂടെ ദ്വാരത്തിലൂടെ സമ്മാനങ്ങൾ എത്തിക്കുന്നതെല്ലാം ഈ കവിതയിൽ പ്രതിപാദിക്കുന്നുണ്ട്.

കാർട്ടൂണിൽ നിറഞ്ഞ സാന്ത 1863 ൽ തോമസ് നാസ്റ്റ് എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് മൂറിന്റെ
കവിതയെ അടിസ്ഥാനമാക്കി സാന്താക്ലോസിന്റെ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഹാർപേഴ്സ് വീക് ലിക്കു വേണ്ടി ആയിരുന്നു അത്. ചുവന്ന കോട്ടും വെളുത്ത കോളറും, കറുത്ത തുകൽ ബെൽറ്റും ബൂട്ടും ഒക്കെ സാന്തയ്ക്കു സമ്മാനിച്ചതും നാസ്റ്റ് തന്നെ. മുപ്പതു വർഷത്തോളമാണ്
സാന്തയുടെ ജീവിതം നാസ്റ്റ് വരച്ചത്. സാന്താക്ലോസും കൊക്കോകോളയും തോമസ് നാസ്റ്റിന്റെ സാന്തയുടെ ആരാധകരിൽ കൊക്കോകോള കമ്പനിയും ഉണ്ടായിരുന്നു. അമേരിക്കൻ പോപ്പ് സംസ്കാരത്തിലേക്കു സാന്താക്ലോസിന്റെ കടന്നുവരവ് തന്നെ കൊക്കോ കോളയുടെ പരസ്യ
ക്യാംപയിന്റെ ഭാഗമായിട്ടാണ്. ഹാഡൻ സൻഡ് ബ്ലോം എന്ന ഇല്ലുസ്ട്രേറ്ററായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ചുവന്ന കുപ്പായവും വെളുത്തതാടിയും മുഖം നിറച്ച് ചിരിയുമുള്ള ആ സാന്തക്ലോസ് അധികം വൈകാതെ സാന്താക്ലോസിന്റെ ആഗോളരൂപമായി തീർന്നു.
സാന്തയും ഉത്തരധ്രുവവും സാന്തയെ ഉത്തരധ്രുവത്തിൽ എത്തിച്ചതും നാസ്റ്റിന്റെ ബുദ്ധി തന്നെ.
അദ്ദേഹത്തിന്റെ കാർട്ടൂണിൽ സാന്താക്ലോസ് ഗ്രാമം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. മഞ്ഞുപുതഞ്ഞ സ്ഥലങ്ങളിലാണല്ലോ സാധാരണ റെയിൻഡിയറിർ കാണപ്പെടുന്നത്. ഉത്തരധ്രുവം തിരഞ്ഞെടുക്കാനുള്ള കാരണവും ഇതു തന്നെ. വൈകാതെ ഉത്തരധ്രുവത്തിലാണ് സാന്താക്ലോസ് ജീവിക്കുന്നതെന്ന വിശ്വാസം ലോകമെങ്ങും പരന്നു.

സാന്താക്ലോസ് വില്ലേജ്

സാന്താക്ലോസിന്റെ ജൻമസ്ഥലമായി കണക്കാക്കുന്ന രാജ്യമാണ് ഫിൻലൻഡ്.ഫിൻലൻഡിലെ മൂന്നിലൊന്നു ഭാഗവും ഉത്തരധ്രുവത്തിലാണ്. ഫിൻലാഡിലെ ലാപ് ലന്‍ഡിലെ ആര്‍ട്ടിക് സര്‍ക്കിളിലാണ് സാന്താക്ലോസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുപുതച്ചു നിൽക്കുന്ന ഇവിടം വലിയൊരു ടൂറിസം മേഖലയാണ്. കുട്ടികളും മുതിർന്നവരും ഒരു പോലെ പോകാൻ
ആഗ്രഹിക്കുന്ന സ്ഥലം. ഇവിടെ ചെന്നാൽ സാന്തയെ കാണാം, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാം, തെന്നുവണ്ടിയിൽ യാത്ര ചെയ്യാം ഇങ്ങനെ നിരവധി ആകർഷണങ്ങളുണ്ട്. ലോകമെമ്പാടുമുള്ള കുട്ടികള്‍ അയക്കുന്ന കത്തുകള്‍ക്കുമാത്രമായി ഇവിടെ ഒരു പോസ്റ്റ് ഓഫിസുമുണ്ട്. ക്രിസ്തുമസ് കാലത്ത് സാന്താക്ലോസിന് കത്തെഴുതുന്നത് വിദേശരാജ്യങ്ങളിൽ പതിവാണ്. തങ്ങളുടെ ആഗ്രഹവും പ്രാർത്ഥനയും സ്വപ്നവുമെല്ലാം എല്ലാം ആ കത്തുകളിൽ വാക്കുകളായി നിറക്കും. ലക്ഷക്കണക്കിന് കത്തുകളാണ് ഇത്തരത്തിൽ ഇവിടെ വരുന്നത്. ഇമെയിൽ അയക്കുന്നവരും നിരവധി.
ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് സാന്തക്ലോസിന് ഒരു ദേശീയഗാനമുണ്ടെങ്കിൽ അത് ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് തന്നെയാണെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല.
ലോകത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവുമധികം പാടുന്നതുമായ ക്രിസ്തുമസ് ഗാനങ്ങളിലൊന്ന്. ഇംഗ്ലിഷ് കംപോസറായ ലോർഡ് ജെയിംസ് പിയെർപോണ്ട് ആണ് ഈ ഗാനം രചിച്ചത്. The One Horse Open Sleigh എന്ന എന്ന പേരിൽ 1857ലാണ് ഇതു പ്രസിദ്ധീകരിച്ചത്.

Popular Blogs

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
blog image

StudyatChanakya Admin

Jul 29

5:35

കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
blog image

Vidya Bibin

Jul 29

4:34

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
blog image

StudyatChanakya Admin

Jul 22

3:42