blog image

StudyatChanakya Admin

Jul 05,2021

5:48pm

ഭൂമിക്ക് മുകളിൽ 340-350 കിലോമീറ്റർ ദൂരെ ഒരു യന്ത്രവീട് ഉണ്ട്. അതാണ് സ്വർഗത്തിലെ കൊട്ടാരം എന്നറിയപ്പെടുന്ന ടിയാങ്ഗോങ് സ്പേസ് സ്റ്റേഷൻ. ചൈന സ്വന്തമായി നിർമിക്കുന്ന ബഹിരാകാശത്തെ ഇടത്താവളമാണിത്. ഈ സ്പേസ് സ്റ്റേഷനിലെ പ്രധാന ഭാഗമായ ടിയൻഹേ നിലയത്തിൽ മൂന്നു സഞ്ചാരികളെ ചൈന ജൂണ് 17-ന് എത്തിച്ചു. നിലയത്തിന്റെ തുടർനിർമാണം ആണ് ഇവരുടെ ലക്ഷ്യം. ഈ യാത്രികർ മൂന്നു മാസം അവിടെ താമസിച്ച് നിലയത്തിന്റെ ജോലികൾ ചെയ്യും. ആകെ 11 മോഡ്യൂളുകൾ കൂടി ഇതിനോട് കൂട്ടിച്ചേർത്താണ് നിലയം പൂർത്തിയാക്കുക. അടുത്ത വർഷത്തോടെ ഇതിന്റെ ജോലികൾ പൂർത്തിയാകുന്നതോടെ സ്വന്തമായി സ്പേസ് സ്റ്റേഷൻ ഉള്ള ഏക രാജ്യമായി ചൈന മാറും. 

ഭൂമിയെ നിരന്തരമായി നിരീക്ഷിക്കുന്നതിനും ബഹിരാകാശത്തു ഗവേഷണങ്ങൾ സംഘടിപ്പിക്കുന്നതിനുമായി വിക്ഷേപിക്കുന്ന വലിയൊരു ബഹിരാകാശ വാഹനം. സ്പേസ് സ്റ്റേഷനെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. ഭൂമിയിൽനിന്ന് ബഹിരാകാശ ഗവേഷകർക്ക് പോയി താമസിച്ചു പരീക്ഷണങ്ങൾ നടത്താനും ബഹിരാകാശ നടത്തങ്ങൾ ചെയ്യാനുമൊക്കെ ഈ സ്പേസ് സ്റ്റേഷനുകൾ വഴി സാധിക്കുന്നു. ഭൂമിയുടെ മുകളിൽ ഒരു നിശ്ചിത ഉയരത്തിൽ ഇത് ഭൂമിയെ വലംവച്ചുകൊണ്ടിരിക്കും. ഇപ്പോൾ പൂർണരീതിയിൽ പ്രവർത്തനക്ഷമമായിട്ടുള്ളത് ഒരേയൊരു സ്പേസ് സ്റ്റേഷൻ ആണ്. അതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, റഷ്യയുടെ സ്പേസ് ഏജൻസിയായ റോസ്‌കോസ്മോസ്, ജാപ്പനീസ് ഏജൻസിയായ ജാക്സ, കാനഡയുടെ ഏജൻസിയായ സിഎസ്എ എന്നിവർ ചേർന്നാണ് ഈ നിലയം പ്രവർത്തിപ്പിക്കുന്നത്. 

1971-ൽ സോവിയറ്റ് യൂണിയനാണ് ആദ്യമായി ഒരു സ്പേസ് സ്റ്റേഷൻ വിക്ഷേപിച്ചത്. സല്യൂട്ട് 1 (Salute 1) എന്നായിരുന്നു ഇതിന്റെ പേര്. തുടർന്ന് 1973-ൽ നാസ സ്കൈ ലാബ് എന്ന പേരിൽ മറ്റൊരു സ്പേസ് സ്റ്റേഷൻ വിക്ഷേപിച്ചു. പക്ഷെ ഇതിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. 1986-ൽ മറ്റൊരു വമ്പൻ സ്പേസ് സ്റ്റേഷൻ വിക്ഷേപിച്ചുകൊണ്ട് റഷ്യ വീണ്ടും വാർത്തകളിൽ നിറഞ്ഞു. മിർ (Mir) എന്നായിരുന്നു ഇതിന്റെ പേര്. അന്നുവരെ ഉള്ളതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ വാഹനം ആയിരുന്നു മിർ. 2001 വരെ ഇത് പ്രവർത്തിച്ചു. പിന്നീടാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ വിക്ഷേപിച്ചത്. 1998-ൽ ഇത് ബഹിരാകാശത്തെത്തി. ഇന്ന് ബഹിരാകാശ ഗവേഷണങ്ങളിൽ ഇത് സുപ്രധാന സ്ഥാനം വഹിക്കുന്നു.

ബഹിരാകാശ സഞ്ചാരികൾ സ്പേസ് സ്റ്റേഷനുകളിൽ താമസിച്ചു പഠനം നടത്തുന്നു. ബഹിരാകാശത്തു ഏറ്റവും കൂടുതൽ കാലം തുടർച്ച താമാസിച്ചതിൽ റെക്കോർഡിട്ട ആളാണ് വലേറി പൊലിയാക്കോവ്. മിർ ദൗത്യത്തിന്റെ ഭാഗമായി 437.75 ദിവസമാണ് അദ്ദേഹം ബഹിരാകാശത്തു കഴിഞ്ഞത്. 

ബഹിരാകാശ ഗവേഷണ രംഗത്തു ഒറ്റപ്പെട്ടു പോയ ചൈന സ്വതന്ത്രമായി സ്പേസ് സ്റ്റേഷൻ നിർമിക്കുന്നതോടെ അവർ ഈ ഗവേഷണ രംഗത്തു സ്വയം പര്യാപ്തത നേടും. 

Popular Blogs

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
blog image

StudyatChanakya Admin

Jul 29

5:35

കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
blog image

Vidya Bibin

Jul 29

4:34

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
blog image

StudyatChanakya Admin

Jul 22

3:42