blog image

StudyatChanakya Admin

Aug 11,2020

12:13pm

  1.ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ ഇറ്റാലിയൻ ക്ലബ്ബായ സാംദോറിയയെ തോൽപിച്ച് തുടർച്ചയായ ഒൻപതാം തവണയും കിരീടമണിഞ്ഞ ക്ലബ്ബ്?

  യുവന്റസ്

  2. ബഹിരാകാശ രംഗത്തു സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം?

  ഇൻ-സ്പേസ് (ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ)

  3. 2020 എഫ്.എ കപ്പ് വിജയികളായ ക്ലബ് ഏത്?

  ആർസനൽ ഫുട്‌ബോൾ ക്ലബ്

  4. വടക്കൻ അയർലണ്ടിലെ സായുധ സമരം അവസാനിപ്പിച്ച രാഷ്ട്രീയ നേതാവും 1998-ലെ സമാധാന നോബൽ ജേതാവുമായ വ്യക്തി 2020 ഓഗസ്റ്റ് മൂന്നിന് അന്തരിച്ചു. ആരാണിദ്ദേഹം?

  ജോൺ ഹ്യൂം

  5. നൂറിലധികം ആളുകളുടെ മരണത്തിനു കാരണമായി ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഉണ്ടായ വ്യവസായ ദുരന്തത്തിന് കാരണമായ രാസവസ്തു?

  അമോണിയം നൈട്രേറ്റ്.

  6. ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിൽനിന്ന് ബംഗ്ലാദേശിലേക്ക് ആദ്യമായി ഒരു പാർസൽ ട്രെയിൻ ഓടിയത് 2020 ഓഗസ്റ്റിൽ ആണ്. ബംഗ്ലാദേശിലെ ഏത് പട്ടണത്തിലേക്കായിരുന്നു ആ സർവീസ്?

  ബെനാപോൾ (Benapole)

  7. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

  മഹിന്ദ രാജപക്ഷെ

  8. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മൊബൈൽ ടെലിഫോൺ സംവിധാനങ്ങളുടെ വളർച്ച ലക്ഷ്യമിട്ടുകൊണ്ടു നിർമിച്ചിരിക്കുന്ന സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഏതൊക്കെ സ്ഥലങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?

  ചെന്നൈ-പോർട്ട്ബ്ലയർ

  9. ഇന്ത്യയുടെ പുതിയ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി ചുമതലയേറ്റ വ്യക്തി?

  ഗിരീഷ് ചന്ദ്ര മുർമു

  10. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ സഹായത്തോടെ ഇന്ത്യയിൽ ആദ്യമായി രൂപം കൊള്ളുന്ന മഞ്ഞുപുലി (Snow Leopard) സംരക്ഷണ കേന്ദ്രം ഏതു സംസ്ഥാനത്താണ് നിലവിൽ വരുന്നത്?

  ഉത്തരാഖണ്ഡ്

  11. ന്യൂനപക്ഷ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടു ആന്ധ്രാപ്രദേശ് ഗവൺമെന്റ്രൂപം കൊടുത്ത പദ്ധതി?

  വൈ.എസ്.ആർ ചെയുത സ്‌കീം(YSR Cheyutha Scheme)

  12. അറബ് രാജ്യങ്ങളിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ ആരംഭിച്ചത് എവിടെ? ആ റിയാക്ടറിന്റെ പേരെന്ത്?

  അബുദാബി, ബറാകാ (Barakah) റിയാക്ടർ.

Popular Blogs

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
blog image

StudyatChanakya Admin

Jul 29

5:35

കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
blog image

Vidya Bibin

Jul 29

4:34

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
blog image

StudyatChanakya Admin

Jul 22

3:42