blog image

StudyatChanakya Admin

Jul 29,2020

5:35pm

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ

ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്.

റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് പറയുന്നത്. വിവിധ തരത്തിലുള്ള ശിലകളെ കുറിച്ച് വായിക്കാം.

ശിലാമണ്ഡലം (lithosphere)

രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന വലിയൊരു അറയാണ് ഭൂമി. ഭൂമിയ്ക്കുള്ളിലെ മാഗ്മ തണുത്തുറഞ്ഞാണ് ശിലകൾ രൂപം കൊള്ളുന്നത്. ഭൂവൽക്കവും (ഭൂമിയുടെ പുറമെയുള്ള ഭാഗം) മാൻഡിലിന്റെ ഉപരിഭാഗവും ചേർന്നതിനെയാണ് ശിലാമണ്ഡലം (lithosphere) എന്നു വിളിക്കുന്നത് (ലിത്തോസ് എന്ന വാക്കിനർഥം ശിലകൾ എന്നാണ്). ഈ ശിലാമണ്ഡലത്തിനു ഏകദേശം 100 കിലോമീറ്റർ കനമുണ്ട്. ഇതിനു താഴെ കാണുന്ന ഭാഗമാണ് അസ്തനോസ്ഫിയർ. ശിലകൾ ഉരുകി ദ്രാവസ്ഥയിലാണിത് ഇവിടെ കാണപ്പെടുന്നത്. അഗ്നിപർവതങ്ങളിലൂടെ പുറത്തേക്കുവരുന്ന മാഗ്മയുടെ സ്രോതസ്സാസ് അസ്തനോസ്ഫിയർ.

ശിലകൾക്ക് എപ്പോഴും രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കും. വ്യത്യസ്ഥങ്ങളായ നിറത്തിലും കാഠിന്യത്തിലുമുള്ള ശിലകൾ നമുക്കുചുറ്റും ഉണ്ട്. ശിലകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് അവയുടെ കാഠിന്യം നിശ്ചയിക്കുന്നത്. ഈ ഘടകങ്ങളെ ധാതുക്കൾ (മിനറൽസ്) എന്നു വിളിക്കുന്നു. രൂപംകൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ ശിലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

    1. ആഗ്നേയശിലകൾ (Igneous Rocks)

    2. അവസാദശിലകൾ (Sedimentary Rocks)

    3. കായാന്തരിതശിലകൾ (Metamorphic Rocks)

ആഗ്നേയശിലകൾ

ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെ ഉരുകി ഉയരുന്ന ശിലാദ്രവം ഭൗമാന്തർഭാഗത്തുവച്ചോ ഭൂമിയുടെ ഉപരിതലത്തിൽവച്ചോ തണുത്തുറഞ്ഞു രൂപകൊള്ളുന്ന ശിലകളാണ് ആഗ്നേയശിലകൾ. രണ്ടു രീതിയിലാണ് ആഗ്നേയശിലകൾ രൂപംകൊള്ളുന്നത്. ശിലാദ്രവം ഭൂമിയുടെ ഉള്ളിൽ മാഗ്മയെന്നും വെളിയിൽ ലാവ എന്നും അറിയപ്പെടുന്നു. ഉദാ: ഗ്രാനൈറ്റ്, ബസാൾട്ട്.
ആഗ്നേയശിലകളിൽനിന്നാണ് മറ്റെല്ലാ ശിലകളും രൂപകൊള്ളുന്നത്. അതുകൊണ്ട് ഇവയെ പ്രാഥമിക ശിലകൾ അഥവാ പ്രൈമറി റോക്സ് എന്നും പറയുന്നു.

അവസാദശിലകൾ

അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഉണ്ടാക്കുന്ന ശിലകളാണ് അവസാദശിലകൾ. കാലാന്തരത്തിൽ ആഗ്നേയശിലകൾ ക്ഷയിച്ചു പൊടിയുകയും അവ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് അപക്ഷയം (weathery). കാറ്റ്, ഒഴുകുന്ന ജലം തുടങ്ങിയ നിരവധി മാർഗങ്ങളിലൂടെ അടുക്കടുക്കായി നിക്ഷേപിക്കപ്പെട്ടാണ് അവസാദശിലകൾ ഉണ്ടാകുന്നത്. പാളികളായി നിക്ഷേപിക്കപ്പടുന്നതു കൊണ്ട് ഇവയെ അടുക്കുശിലകൾ (stratified rocks) എന്നും വിളിക്കാറുണ്ട്. ചുണ്ണാമ്പുകല്ല്, മണൽക്കല്ല് എന്നിവ ഇതിനു ഉദാഹരണമാണ്. പെട്രോളിയം, പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കാണുന്നത് അവസാദശിലയിലാണ്.

കായാന്തരിത ശിലകൾ

ഉയർന്ന മർദ്ദമോ താപമോ മൂലം ശിലകൾ ഭൗതികപരമായും രാസപരമായും മാറ്റങ്ങൾക്കു വിധേയമാകും. ഇത്തരത്തിൽ രൂപപ്പെടുന്നവയാണ് കായാന്തരിത ശിലകൾ. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇത്തരം ശിലകളാണ്. മാർബിൾ, സ്ലേറ്റ് എന്നിവ ഇതിന് ഉദാഹരണമാണ്.

Popular Blogs

കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
blog image

Vidya Bibin

Jul 29

4:34

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
blog image

StudyatChanakya Admin

Jul 22

3:42

പർവത രാജാക്കന്മാർ
പർവത രാജാക്കന്മാർ ഇന്ത്യ–ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഗൽവാൻ, ഫിംഗർ ഫോർ മലനിരകളെക്കുറിച്ചു കൂട്ടുകാർ മാധ്യമങ്ങളിൽ വായിച്ചിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയത്തിന്റെ ഭാഗമാണിവ. ചുറ്റുമുള്ള രാജ്യങ്ങളുടെ അതിർത്തി, കാലാവസ്ഥ, സംസ്കാരം തുടങ്ങിയവയെല്ലാം നിർണയിക്കുന്നതിൽ പർവ്വതങ്ങൾക്കു പ്രധാന പങ്കുണ്ട്. ഇതുപോലെ പല രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ലോകത്തിലെ പ്രധാന പർവതനിരകളെക്കുറിച്ചറിയാം. ഹിമാലയം ദക്ഷിണേഷ്യയുടെ ജീവനാഡിയാണ് ഹിമാലയം. ഇന്ത്യ, പാക്കിസ്ഥാൻ, ബൂട്ടാൻ, നേപ്പാൾ, ചൈന, മ്യാന്മാർ എന്നീ രാജ്യങ്ങളുടെ ജീവിതവും സംസ്കാരവും ഈ ഹിമനിരകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ […]
blog image

StudyatChanakya Admin

Jul 22

3:30