blog image

Midhu Susan Joy

Sep 28,2020

3:42pm

എന്റമ്മേ! ഇങ്ങനെയും ഹോബികൾ

പാറ്റയെ കണ്ടാൽ കരഞ്ഞു കൂവി ഓടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പാറ്റ വളർത്തൽ ഹോബിയായി കൊണ്ടു നടക്കുന്ന ആളുകളുണ്ട്. ചാടി നടക്കുന്ന തവളകളുടെ പിന്നാലെ പാഞ്ഞ് പിടിക്കുടുക എന്നതാണ് വേറെ ചിലരുടെ ഹോബി. തിന്നാനൊന്നും വേണ്ടിയല്ല. വെറുതെ ഒരു രസം. ഇങ്ങനെ കഷ്ടപ്പെട്ടു പിടിക്കുന്ന തവളകളെ ബക്കറ്റലിട്ട് വയ്ക്കും. കുറച്ചു കഴിയുമ്പോൾ തവള അതിന്റെ വഴിക്കു പോകുകയും ചെയ്യും. നിസാരമെന്നു നമുക്ക് തോന്നുന്ന വസ്തുക്കൾ ശേഖരിക്കുന്നതാണ് വേറെ ചിലരുടെ പ്രിയപ്പെട്ട വിനോദം. കൈപ്പത്തിയുടെ ആകൃതിയുള്ള പുറം ചൊറിയാൻ ഉപയോഗിക്കുന്ന സാധനം കണ്ടിട്ടില്ലേ. ഇതു ശേഖരിക്കുന്നത് വരെ ഹോബിയാക്കി മാറ്റിയ ആളുകളുണ്ട്. ഒറ്റ വാക്കിൽ വിചിത്രം എന്നു വിളിപ്പിക്കാവുന്ന ഇത്തരം ചില ഹോബികളെ പരിചയപ്പെട്ടാലോ

ടോയ് വോയേജിങ്

നമ്മുടെ പ്രിയപ്പെട്ട കളിപ്പാട്ടത്തെ വിവിധ ലോകരാജ്യങ്ങൾ കാണാൻ അയക്കുക എന്ന ഹോബിയാണിത്. വിദേശത്ത് ഈ മേഖലയിൽ സേവനം ചെയ്യുന്ന പല സ്ഥാപനങ്ങളുണ്ട്. ഓൺലൈനായി ഇതിൽ റജിസ്റ്റർ ചെയ്യാം. ഇവർ എല്ലാ സന്നാഹങ്ങലും ഒരുക്കി കളിപ്പാട്ടത്തെ യാത്രക്കു വേണ്ടി അയക്കും. യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ പടവും വിഡിയോയും എല്ലാം ഇവർ ഉടമയ്ക്ക് അയച്ചു കൊടുക്കും. ഇത്തരത്തിൽ ലഭിക്കുന്ന പടവും വിഡിയോയുമെല്ലാം യുട്യൂബിലും മറ്റും അപ് ലോഡ് ചെയ്ത് നല്ല വരുമാനം നേടുന്ന ഉടമകളും ഉണ്ട്.

സുക്രോളജി

ഹോട്ടലുകളിൽ ചായയും കാപ്പിയുടെയും കൂടെ ലഭിക്കുന്ന ചെറിയ പഞ്ചസാര പാക്കറ്റ് കണ്ടിട്ടില്ലേ. വിവിധ തരത്തിലും നിറത്തിലുമുള്ള ഇത്തരം പാക്കറ്റുകൾ ശേഖരിക്കുന്ന ഹോബിക്കു പറയുന്നതാണ് സുക്രോളജി. ഹോട്ടലിലെ മാത്രമല്ല ഏതു തരം പഞ്ചസാര പാക്കറ്റും ഇവർ ശേഖരിക്കും. എയർലൈനിൽ നിന്നു ലഭിക്കുന്ന ഇത്തരം പാക്കറ്റിന് നല്ല ഡിമാൻഡാണ്. ഇതുമായി ബന്ധപ്പെട്ട് യുകെ സുക്രോളജി ക്ലബ് എന്നൊരു സംഘടന തന്നെ പ്രവർത്തിക്കുന്നുണ്ട്.

വേം ചാമിങ്

പുഴു പിടിത്തമാണ് സംഭവം. ഇത് ഹോബിയാക്കിയ നിരവധി ആളുകളുണ്ട്. കേൾക്കുമ്പോ തമാശ തോന്നുമെങ്കിലും ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തര മത്സരം തന്നെ നടത്താറുണ്ട്. പുല്ല് അധികമുള്ള സ്ഥലമാണ് മത്സരവേദിയായി തിരഞ്ഞെടുക്കുക. നിയമങ്ങൾ ലളിതമാണ്. അവരവർക്ക് അനുവദിച്ച സ്ഥലത്തു നിന്നു നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പുഴുവിനെ പിടിക്കുന്ന ആൾ വിജയിയാകും.

ഫോർക്ക് ബെൻഡിങ്

പേരു സൂചിപ്പിക്കുമ്പോലെ ഫോർക്ക് പിന്നോട്ട് വളയ്ക്കുന്ന ഹോബിയാണിത്. ജപ്പാൻകാർക്ക് ഇടയിലാണ് ഇതു പ്രസിദ്ധം. ഏകാഗ്രത ഉണ്ടെങ്കിൽ ഇത് ആർക്കും സാധിക്കുന്ന കാര്യമേ ഉള്ളു എന്നാണവർ പറയുന്നത്.

സോപ്പ് കാർവിങ്

പച്ചക്കറികളിലും പഴങ്ങളിലും പല രൂപങ്ങൾ കൊത്തിവയ്ക്കുന്നത് കണ്ടില്ലേ. ഇതു പോലെ സോപ്പിൽ പൂക്കളുടെ മറ്റും രൂപം ആലേഖനം ചെയ്യുന്നതാണ് ചിലരുടെ ഹോബി. ഇത്തരത്തിൽ സോപ്പുകൾ തായ് വാൻ പോലുള്ള രാജ്യങ്ങളിൽ വിൽപ്പനയ്ക്കു വയ്ക്കാറുണ്ട്.

എക്സ്ട്രീം അയണിങ്

ഇസ്തിരിയിടൽ എന്ന് ഓർക്കുമ്പോഴേ മടി ആകുന്നു അല്ലേ. എന്നാൽ എക്സ്ട്രീം അയണിങ് എന്നൊരു ഹോബിയുണ്ട്. ഇതിനായി വെറുതെ തുണിതേച്ചാൽ പോരാ. മലമുകളിലോ പാറയുടെ അറ്റത്തോ മരത്തിന്റെ മുകളിലോ ഒക്കെ വച്ച് സാഹസികമായി വേണം തുണി തേക്കാൻ.

സ്റ്റോൺ സ്കിപ്പിങ്

വെറുതെ ഇരിക്കുമ്പോൾ നമ്മൾ കുളത്തിലും മറ്റും ചെറിയ കല്ലുകൾ എറിഞ്ഞു നേരം കളയാറില്ലേ. ഇതിന് സമാനമായ ഒരു ഹോബിയാണ് സ്റ്റോൺ സ്കിപ്പിങ്. ഇതിനായി ഉരുണ്ട കല്ല് പുഴയിലേക്ക് വലിച്ചെറിയും. എന്നാൽ കല്ലെറിയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. മാക്സിമം ബൌൺസ് ചെയ്യിപ്പിക്കുന്ന രീതിയിൽ വേണം കല്ലെറിയാൻ.

ലോട്ടോളജി

ലോട്ടറി ടിക്കറ്റുകളുടെ ശേഖരമാണിത്. നറുക്കുവീണ ലോട്ടറി മാത്രമല്ല കേട്ടോ, എല്ലാ തരം ലോട്ടറികളോടും ഇവർക്ക് പ്രിയമാണ്.

എലമെന്റ് കളക്ഷൻ

പീരിയോഡിക് ടേബിളിലെ മൂലകങ്ങൾ കളക്ട് ചെയ്യുന്നതാണ് ചിലരുടെ ഹോബി. എന്നാൽ റേഡിയോആക്ടീവ് മൂലകളൊന്നും ഇത്തരത്തിൽ ശേഖരിക്കാറില്ല.

ടാഫോഫിലിയ

സെമിത്തേരിയോടു പ്രിയമുള്ള ആളുകളാണിവർ. ശവക്കോട്ടയിലെ പ്രശാന്തമായ അന്തരീക്ഷം ആസ്വദിക്കുക, അവിടെ സ്ഥാപിച്ചിരിക്കുന്ന കല്ലറകളുടെയും മറ്റും പടം എടുക്കുക എന്നതൊക്കെയാണ് ഇവരുടെ ഇഷ്ടങ്ങൾ.

Popular Blogs

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
blog image

StudyatChanakya Admin

Jul 29

5:35

കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
blog image

Vidya Bibin

Jul 29

4:34

സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
blog image

StudyatChanakya Admin

Jul 22

3:42