മഹാന്മാരുടെ കഥകൾ

കുതിരശക്തിയുള്ള പ്രതിഭ
ജാമി മിടുക്കനാണ്… അവന് യന്ത്രങ്ങളൊക്കെ ഉണ്ടാക്കാന്‍ നല്ല കഴിവുണ്ട്.. ജെയിംസ് വാട്ട് എന്ന പയ്യനെ നോക്കി അവന്‍റെ അച്ഛന്‍റെ പണിശാലയിലെ പണിക്കാരന്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ പലതരം അസുഖങ്ങള്‍ അലട്ടുന്ന കുട്ടിയായിരുന്നു ജെയിംസ്. അതുകൊണ്ട് പുറത്തേക്കൊന്നും അവനെ അധികം വിട്ടിരുന്നില്ല. കിട്ടുന്ന സമയം മുഴുവന്‍ അവന്‍ അച്ഛന്‍റെ പണിശാലയില്‍ ചെലവഴിക്കും. കപ്പലുകള്‍ക്ക് ദിശ അറിയാനും ദൂരമളക്കാനുമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ജോലിയായിരുന്നു ജെയിംസിന്‍റെ അച്ഛന്.  അന്ന് അച്ഛന്‍റെ പണിശാലയില്‍ ഉപകരണങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന കുട്ടിയാണ് പില്‍ക്കാലത്ത് വ്യവസായലോകത്തെ മുന്നോട്ടുകുതിപ്പിച്ച […]
blog image

മിഥു സൂസൻ ജോയി

Oct 09

4:17

തീക്കളി കളിച്ച അച്ഛനും മകനും!
തീക്കളി കളിച്ച അച്ഛനും മകനും! ദിനപത്രം കയ്യില്‍പ്പിടിച്ച് ആല്‍ഫ്രഡ് നൊബൈല്‍ എന്ന ഗവേഷകന്‍ അമ്പരന്നു നിന്നു. അതില്‍ അച്ചടിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ തന്നെ മരണവാര്‍ത്തയാണ്. പത്രത്തിന് തെറ്റു പറ്റിയെന്ന് വ്യക്തം. തന്‍റെ മരണവാര്‍ത്ത കണ്ടല്ല, അദ്ദേഹം അമ്പരന്നത്, മറിച്ച് പത്രം ഇട്ട തലക്കെട്ടു കണ്ടാണ്. മരണത്തിന്‍റെ വ്യാപാരി അന്തരിച്ചു എന്ന് അര്‍ഥം വരുന്ന തരത്തിലായിരുന്നു ആ തലക്കെട്ട്! സങ്കടവും നിരാശയും സഹിക്കാതെ നൊബേല്‍ ഒരു തീരുമാനമെടുത്തു. തന്‍റെ സമ്പത്ത് ലോകത്തിന്‍റെ നന്മയ്ക്ക് മാത്രമേ വിനിയോഗിക്കുകയുള്ളൂ… ആ തീരുമാനം അദ്ദേഹം […]
blog image

StudyatChanakya Admin

Sep 28

4:04

മോഴ്സിന്‍റെ സന്ദേശവിദ്യ
മോഴ്സിന്‍റെ സന്ദേശവിദ്യ പ്രകൃതിദൃശ്യങ്ങള്‍ മാത്രം വരച്ചിരുന്നാല്‍ ശരിയാവില്ല. ആളുകളുടെ പടങ്ങള്‍ കൂടുതലായി വരച്ചു കൊടുക്കണം. അതിനാണിപ്പോള്‍ കൂടുതല്‍ ഡിമാന്‍ഡ്….. സാമുവല്‍ മോഴ്സ് എന്ന ചിത്രകാരന്‍ തന്‍റെ ചിത്രമെഴുത്തു ശാലയിലിരുന്ന് ഓര്‍ത്തു. 1800 കാലഘട്ടമാണ്. ഫോട്ടോ എടുക്കുന്ന മൊബൈല്‍ ഫോണൊന്നും അക്കാലത്തില്ല. ക്യാമറയും അത്ര വികസിച്ചിട്ടില്ല. ഒരാളുടെ ചിത്രം വേണമെങ്കില്‍ ചിത്രകാരന് മുന്നില്‍ ചെന്നിരിക്കണം. സാമുവല്‍ മോഴ്സ് എന്ന അമേരിക്കന്‍ ചിത്രകാരന്‍ അങ്ങനെ ആളുകളുടെ പടം വരച്ചുകൊടുക്കുന്നതിലേക്ക് തിരിഞ്ഞു. വര നല്ലതായതിനാല്‍ സാമുവലിന് തരക്കേടില്ലാത്ത വരുമാനവും കിട്ടി. 1791-ല്‍ […]
blog image

StudyatChanakya Admin

Sep 16

10:36

ഫിസിക്സിന്റെ ഗതി മാറ്റിയ പ്ലാങ്ക്
ഫിസിക്സിന്റെ ഗതി മാറ്റിയ പ്ലാങ്ക് നിങ്ങളുടെ മകനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു… അതുകേട്ടിട്ടും ആ പിതാവിന്‍റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമുണ്ടായില്ല. അദ്ദേഹം അതു പ്രതീക്ഷിച്ചിരുന്നതാണ്. ചെറിയ കുറ്റമല്ല മകന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഹിറ്റ്ലറെ വധിക്കാന്‍ ശ്രമിച്ചിരിക്കുന്നു! ആ കുറ്റത്തിന് വധശിക്ഷയില്‍ കുറഞ്ഞ മറ്റൊരു ശിക്ഷ ഒരുകാലത്ത് ജര്‍മ്മനിയിലില്ലായിരുന്നു. ആ പിതാവിന്‍റെ പേര്. മാക്സ് പ്ലാങ്ക്. പ്രകാശം എന്നാല്‍ ഊര്‍ജ്ജത്തിന്‍റെ പായ്ക്കറ്റുകളുടെ പ്രവാഹം എന്ന സിദ്ധാന്തം മുന്നോട്ടു വച്ച് അതുവരെയുള്ള ഭൗതികശാസ്ത്രത്തിന്‍റെ ഗതി മാറ്റിയ മഹാപ്രതിഭ! 1858-ല്‍ ജര്‍മ്മനിയിലെ കീല്‍ […]
blog image

StudyatChanakya Admin

Sep 01

2:57

ലിയോന്‍ഹാഡ് ഓയ്ലര്‍
ലിയോന്‍ഹാഡ് ഓയ്ലര്‍ ജോണ്‍ ബെര്‍ണോലി എന്ന ഗണിതശാസ്ത്രജ്ഞന്‍റെ അടുത്ത് ശ്രദ്ധയോടെ ഇരിക്കുകയാണ് ലിയോന്‍ഹാഡ് ഓയ്ലര്‍ എന്ന കുട്ടി. എല്ലാ ശനിയാഴ്ചകളിലും ഉച്ചതിരിഞ്ഞ് ഓയ്ലര്‍ ബെര്‍ണോലിയുടെ അടുത്തെത്തും. എത്ര പറഞ്ഞുകൊടുത്താലും പിന്നെയും പിന്നെയും സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരനായിരുന്നു ഓയ്ലര്‍. ബെര്‍ണോലി അതൊക്കെ ക്ഷമയോടെ കേട്ട് ഉത്തരങ്ങള്‍ അവന് മനസ്സിലാകും വിധം വിശദീകരിക്കും. ഓയ്ലറുടെ സംശയങ്ങള്‍ കൂടുതലും ഗണിതശാസ്ത്രത്തില്‍നിന്നുളളവയായിരുന്നു. 1707-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബേസല്‍ എന്ന സ്ഥലത്താണ് ലിയോന്‍ഹാഡ് ഓയ്ലര്‍ ജനിച്ചത്. അച്ഛന്‍ ദൈവശാസ്ത്രം പഠിച്ച ഒരു പാസ്റ്ററായിരുന്നു. കൂടാതെ അദ്ദേഹം […]
blog image

StudyatChanakya Admin

Aug 19

5:40

ലോകത്തെ മുന്നോട്ടു നയിച്ച പ്രതിഭ
ലോകത്തെ മുന്നോട്ടു നയിച്ച പ്രതിഭ ജോര്‍ജ് റെയ്ബോ എന്ന പുസ്തക്കടമുതലാളി തന്‍റെ ജോലിക്കാരനെ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുകയും മറ്റുമാണ് റെയ്ബോയുടെ കടയില്‍ ചെയ്യുന്ന ജോലി. അങ്ങനെ ഒരിക്കല്‍ ബൈന്‍ഡ് ചെയ്യാനെത്തിയത് ഒരു എന്‍സൈക്ലോപീഡിയ ആണ്. അത് ജോലിക്കാരനായ പയ്യനെ ഏല്‍പ്പിച്ചിട്ട് പല ദിവസങ്ങളായി. ജോലി നടക്കുന്നുണ്ട്. പക്ഷേ, ഇടയ്ക്കിടെ അവനത് കുത്തിപ്പിടിച്ചിരുന്ന് വായിക്കുന്നു. റെയ്ബോ ഒരു ദിവസം നേരെ ആ പയ്യന്‍റെ മുന്നിലെത്തി അവന്‍ വായിക്കുന്നതെന്താണെന്ന് അന്വേഷിച്ചു. താന്‍ വായിച്ചുകൊണ്ടിരുന്ന ലേഖനം […]
blog image

StudyatChanakya Admin

Aug 07

10:31

മഹാന്മാരുടെ കഥകൾ : Issue #3 : ഹൃദയം കൊടുത്തുണ്ടാക്കിയ എഞ്ചിന്‍
ഹൃദയം കൊടുത്തുണ്ടാക്കിയ എഞ്ചിന്‍ 1800-കളുടെ അവസാനകാലം. അക്കാലത്ത് ആവിയന്ത്രങ്ങളുപയോഗിച്ചാണ് വണ്ടികളോടിയിരുന്നതും വ്യവസാശാലകളിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതുമൊക്കെ. ആവിയന്ത്രത്തിന് പകരമായി മറ്റെന്തെങ്കിലും ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തി്ക്കുന്ന ഒരു എഞ്ചിന്‍ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് റുഡോള്‍ഫ് ഡീസല്‍ എന്ന ജര്‍മ്മന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍. അതിന് അദ്ദേഹം ഉപയോഗിച്ചത് അമോണിയയാണ്. ഒരുവിധം ശരിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ എഞ്ചിന്‍ നോക്കി റുഡോള്‍ഫ് ഡീസല്‍ സന്തോഷത്തോടെ നിന്നു. പക്ഷേ, അതധികനേരം നീണ്ടുനിന്നില്ല. ആ എഞ്ചിന്‍ അതിശക്തമായി പൊട്ടിത്തെറിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ് റുഡോള്‍ഫ് ഡീസല്‍ നിലത്തുവീണുപോയി. സാധാരണഗതിയില്‍ ആരും […]
blog image

Sivan

Jul 13

4:04

മഹാന്മാരുടെ കഥകൾ : Issue #2 : ടെസ്‌ല – നിര്‍ഭാഗ്യത്തിന്‍റെ വൈദ്യുതാഘാതമേറ്റ പ്രതിഭ
ടെസ്‌ല – നിര്‍ഭാഗ്യത്തിന്‍റെ വൈദ്യുതാഘാതമേറ്റ പ്രതിഭ അമേരിക്കയിലെ ഒരു തെരുവിലൂടെ ആ ഭ്രാന്തന്‍ വേച്ചുവേച്ചു നടന്നു. പാറിപ്പറന്ന മുടിയും മുഷിഞ്ഞ വേഷവും കണ്ട് ദയ തോന്നിയ ചിലര്‍ ഏതാനും നാണയത്തുട്ട് അയാള്‍ക്ക് നല്‍കി കടന്നുപോയി. ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന കണ്ണുകള്‍ ഉയര്‍ത്തി നന്ദിയോടെ അയാളവരെ നോക്കി. നിങ്ങളുടെ വീടിനെ രാത്രി വെളിച്ചമുള്ളതാക്കിത്തീര്‍ക്കുന്ന വൈദ്യുതിയും ടാങ്കില്‍ വെള്ളം നിറയ്ക്കുന്ന ഇലക്ട്രിക് മോട്ടോറുമടക്കം നിരവധി കണ്ടെത്തലുകള്‍ നടത്തിയ അതിപ്രതിഭാശാലിയായ ഒരു ഗവേഷകനാണ് ഒരു കാലത്ത് ആ ഭ്രാന്തന്‍. പേര് […]
blog image

StudyatChanakya Admin

Jun 12

6:37

മഹാന്മാരുടെ കഥകൾ : Issue #1 – കംപ്യൂട്ടറിന് പരീക്ഷയിട്ട പ്രതിഭാശാലി
കംപ്യൂട്ടറിന് പരീക്ഷയിട്ട പ്രതിഭാശാലി രണ്ടാം ലോകമഹായുദ്ധകാലം. ബ്രിട്ടനെതിരെ ജര്‍മ്മനി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ജര്‍മ്മന്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് സേന പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ഒളിച്ചിരുന്ന് ജര്‍മ്മന്‍ മുങ്ങിക്കപ്പലുകള്‍ അപ്രതീക്ഷിതമായി ബ്രിട്ടീഷ് പടക്കപ്പലുകളെ ആക്രമിക്കും. ബ്രിട്ടന് കനത്ത നഷ്ടം നേരിട്ടുകൊണ്ടിരുന്നു. ജര്‍മ്മന്‍ സേന നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് നേരിയ സൂചന പോലും ബ്രിട്ടീഷ് സൈനികര്‍ക്ക് കിട്ടിയിരുന്നില്ല. അതിനൊരു കാരണമുണ്ട്. എനിഗ്മ എന്നൊരു കോഡിങ് മെഷീന്‍. ജര്‍മ്മന്‍ സൈനികര്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ എനിഗ്മ പ്രത്യേകകോഡുകളാക്കി മാറ്റും. ഈ […]
blog image

StudyatChanakya Admin

May 22

5:09