പ്ലസ് ടുവിന് ശേഷം വിദേശത്ത് ഉപരിപഠനത്തിന് ഒരുങ്ങാം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനത്തിന്റെയും സ്വപ്നമാണ് ഇന്ന് വിദേശ പഠനം. ഏഴര ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം വിദേശ വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ഇടത്തരം കുടുംബങ്ങളില്‍ നിന്നു പോലും ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കാനായി പോകുന്നു. അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ജര്‍മ്മനി എന്നിങ്ങനെ നീളുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ട […]