ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിപ്പാട് അന്തരിച്ചു. മാനുഷിക ബന്ധങ്ങളും പ്രകൃതിയുമാണ് അദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യ വിഷയം. എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും ഉണ്ടാവണമെന്നാണ് അക്കിത്തം കവിതകളിലൂടെ പറയാൻ ശ്രമിച്ചത്. പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരിൽ 1926 മാർച്ച് 18നായിരുന്നു അക്കിത്തം ജനിച്ചത്. വിവിധ മേഖലകളിലായി 50ഓളം കൃതികൾ രചിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, […]