History & Geography

ആളിക്കത്തുന്ന ഹോങ്കോങ്
ആളിക്കത്തുന്ന ഹോങ്കോങ് സ്വാതന്ത്യത്തിന്റെ നഗരമാണ് ഹോങ്കോങ്. ചൈനയുടെ ഭാഗമാണെങ്കിലും കമ്യൂണിസ്റ്റ് ഉരുക്കുമുഷ്ടിയിൽനിന്നു മാറി, ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന പ്രദേശം. എന്നാലിപ്പോൾ ജനകീയ പ്രക്ഷോപങ്ങളുടെ പേരിലാണ് ഹോങ്കോങ് വാർത്തകളിൽ നിറയുന്നത്. കോവിഡ് കാലമായിട്ടുപോലും ജനങ്ങൾ തെരുവിലാണ്. പ്രത്യേകിച്ചു യുവാക്കൾ. ചൈനയുടെ വിവാദമായ കുറ്റവാളി കൈമാറ്റ ബില്ലാണു കലാപത്തിനു കാരണം. ഹോങ്കോങ്ങിന്റെ ചരിത്രം 1842 ൽ ബ്രിട്ടനുമായുള്ള ആദ്യ കറുപ്പ് യുദ്ധത്തിൽ (First opium war) പരാജയപ്പെട്ടപ്പോഴാണ് ചൈന, ഹോങ്കോങ്ങിനെ ബ്രിട്ടനു കൈമാറാൻ നിർബന്ധിതരായിത്തീരുന്നത്. 1860ൽ ബെയ്ജിങ്ങിൽ നടന്ന കൺവൻഷനിൽ […]
blog image

StudyatChanakya Admin

Jul 29

6:13

ബാസ്റ്റിൽ ജയിലിന്റെ ഓർമയ്ക്ക്
ബാസ്റ്റിൽ ജയിലിന്റെ ഓർമയ്ക്ക് ഫ്രഞ്ച് ജനതയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മാസമാണ് ജൂലൈ. ബാസ്റ്റിൽ ജയിൽ കത്തിചാമ്പലായത് ഈ മാസത്തിലാണ്. ലോകം മുഴുവൻ ചലനം സൃഷ്ടിച്ച ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ചത് ഈ സംഭവത്തോടെയാണ്. ആ ചരിത്രം കേട്ടോളൂ. ലൂയി രാജാക്കൻമാരുടെ ദുർഭരണത്തിനെതിരെയുള്ള സാധാരണക്കാരുടെ പ്രതിഷേധം. അതായിരുന്നു ബാസ്റ്റിൽ കോട്ടയിൽ കണ്ടത്. അധികാരം ദൈവദത്തമാണെന്നു വിശ്വസിച്ചവരായിരുന്നു ലൂയി രാജാക്കൻമാർ. രാജ്യം ഭരിക്കുന്നതിനേക്കാൾ ആർഭാടത്തിൽ മുഴുകനായിരുന്നു അവർക്കു താൽപര്യം. മൂന്നു എസ്റ്റേറ്റുകളായാണ് അന്നു ഫ്രഞ്ച് ജനതയെ തിരിച്ചിരുന്നത്. ഇതിൽ […]
blog image

Midhu Susan Joy

Jul 29

5:49

രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
blog image

StudyatChanakya Admin

Jul 29

5:35

കറുപ്പ് യുദ്ധം
കറുപ്പ് യുദ്ധം (പത്താംക്ലാസ് സാമൂഹികശാസ്‌ത്രം ഒന്നിലെ ‘സാമ്രാജ്യത്വവും ഒന്നാം ലോകമഹായുദ്ധവും’ എന്ന അധ്യായവുമായി ബന്ധപ്പെട്ട ലേഖനം). ചരിത്രത്തിൽ ഇടംപിടിച്ചതാണ് കറുപ്പു യുദ്ധം അഥവാ ഓപിയം വാർ. ചൈനീസ് ഉൽപന്നങ്ങളായിരുന്ന പട്ട്, തേയില, മൺപാത്രങ്ങൾ എന്നിവയ്ക്കു യൂറോപ്പിൽ ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. ഇവയുടെ കയറ്റുമതിയിലൂടെ ചൈന വൻതോതിൽ ലാഭം കൊയ്തു. എന്നാൽ തിരിച്ചു യൂറോപ്പിൽനിന്നു ചൈനയിലേക്കു ഇറക്കുമതികളൊന്നും ഇല്ലാതിരുന്നതിനാൽ യൂറോപ്പിലെ വ്യാപാരികൾക്കു വൻ നഷ്ടം നഷ്ടം വരുത്തി. ഇതു പരിഹരിക്കാനായി ബ്രിട്ടീഷുകാർ ചൈനയിലേക്കു ലഹരി പദാർഥമായ കറുപ്പ് ഇറക്കുമതി ചെയ്തു. […]
blog image

StudyatChanakya Admin

Jul 29

5:22

പർവത രാജാക്കന്മാർ
പർവത രാജാക്കന്മാർ ഇന്ത്യ–ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഗൽവാൻ, ഫിംഗർ ഫോർ മലനിരകളെക്കുറിച്ചു കൂട്ടുകാർ മാധ്യമങ്ങളിൽ വായിച്ചിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയത്തിന്റെ ഭാഗമാണിവ. ചുറ്റുമുള്ള രാജ്യങ്ങളുടെ അതിർത്തി, കാലാവസ്ഥ, സംസ്കാരം തുടങ്ങിയവയെല്ലാം നിർണയിക്കുന്നതിൽ പർവ്വതങ്ങൾക്കു പ്രധാന പങ്കുണ്ട്. ഇതുപോലെ പല രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ലോകത്തിലെ പ്രധാന പർവതനിരകളെക്കുറിച്ചറിയാം. ഹിമാലയം ദക്ഷിണേഷ്യയുടെ ജീവനാഡിയാണ് ഹിമാലയം. ഇന്ത്യ, പാക്കിസ്ഥാൻ, ബൂട്ടാൻ, നേപ്പാൾ, ചൈന, മ്യാന്മാർ എന്നീ രാജ്യങ്ങളുടെ ജീവിതവും സംസ്കാരവും ഈ ഹിമനിരകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ […]
blog image

StudyatChanakya Admin

Jul 22

3:30

പരലോകത്തിലെ നായകന്മാർ
പരലോകത്തിലെ നായകന്മാർ മമ്മികൾ എന്നു കേൾക്കുമ്പോൾ ആദ്യം ഓർക്കുക ഈജിപ്തിലെ പിരമിഡുകളെക്കുറിച്ചാകും. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ മമ്മികൾ ഉള്ളത് ഈജിപ്തിലല്ല. തെക്കേ അമേരിക്കയിലാണ്. ചിലെയിലും ദക്ഷിണ പെറുവിലുമായി ധാരാളം മമ്മികൾ കണ്ടെടുത്തിത്തുണ്ട്. ഈജിപ്തിൽ മൃതദേഹങ്ങൾ മമ്മിയാക്കുന്നതിനു 1000 വർഷങ്ങൾക്കു മുൻപു തന്നെ ദക്ഷിണ അമേരിക്കയിൽ മമ്മിഫിക്കേഷൻ നടന്നിരുന്നു. മൃതദേഹത്തെ മമ്മിയായി സൂക്ഷിക്കുന്ന പ്രക്രിയയാണ് ‘മമ്മിഫിക്കേഷൻ’ എന്നു പറയുന്നത്. ചിലെയുടെ വടക്കൻ തീരങ്ങളിൽ അറ്റക്കാമ മരുഭൂമിയ്ക്കടുത്തു ജീവിച്ചിരുന്ന ചിൻചൊറോ സമൂഹത്തിൽ മരണശേഷം മൃതദേഹം മമ്മി ആക്കി സൂക്ഷിക്കുമായിരുന്നു. […]
blog image

StudyatChanakya Admin

Jul 13

3:56